Friday, February 11, 2011

ഒരു വര്‍ഷമെങ്കില്‍ ഒരു വര്‍ഷം..

ഒരു വര്‍ഷമെങ്കില്‍ ഒരു വര്‍ഷം...
ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരും നിയമത്തിനു കീഴില്‍ തന്നെയാണ് വരുന്നതെന്ന് ഓര്‍മിപ്പിക്കുവാന്‍ ഈ വിധി നല്ലതാണ്.ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ തടവിനു ശിക്ഷിച്ച സുപ്രീം കോടതി വിധി കോടതികളുടെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന ആശ്വാസം ജനങ്ങള്‍ക്ക്‌ നല്‍കും.
ഈ എഴുപത്താറാം വയസ്സിലും നാടിനു വേണ്ടി ജയിലില്‍ പോകാന്‍ അദ്ദേഹം കാണിക്കുന്ന മനസ്സ് വളരെ ആദരണീയം തന്നെ.നാടിനെ സേവിക്കാന്‍ നടന്നാല്‍ ഇതാണ് അനുഭവമെന്ന് മനസ്സിലായ സ്തിഥിക്ക് ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ഒതുങ്ങി ജീവിക്കുന്നതാണ് നല്ലത്. ഇത്രയം നീണ്ട കാലം ഈ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച ശ്രീ വി. എസ്.അച്ചുതാനന്ദന്‍ അഭിനന്ദനമര്‍ഹിക്കുന്നു

2 comments:

  1. അതെ തീര്ച്ചയ്യയും ഇത് ജനത്തിന് ആശ്വാസമാണ്

    ReplyDelete
  2. പ്രിയപ്പെട്ട രാഗേഷ്,

    എതിര്‍ പാര്‍ട്ടിയിലെ നേതാക്കളുടെ തെറ്റ് വേഗം കണ്ടു പിടിക്കും.സ്വന്തം മക്കളുടെ കാര്യത്തില്‍ അത് ബാധകമല്ലേ?
    ഹൃദ്യമായ ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete