Friday, February 4, 2011
നമ്മൾ നിസ്സഹായരാണോ?
ഷൊർണ്ണൂരിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ വാർത്ത കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കുന്നതാണ്.ഏത് ഞെട്ടിക്കുന്ന വാർത്തയായാലും രണ്ടു ദിവസത്തിൽ കൂടുതൽ ജനങ്ങളുടെ മനസ്സിൽ തങ്ങി നിൽക്കില്ല.ഇതെല്ലാമായി പൊരുത്തപ്പെട്ടു പോകാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. ഉള്ളിൽ രോഷം പൊങ്ങിവരുന്നത് എവിടെയെങ്കിലും തീർക്കാൻ വേണ്ടിയാണ് ഇത് എഴുതിത്തുടങ്ങിയത്. ഇത്തരം സംഭവങ്ങൾ ഇനിയെങ്കിലും ആവർത്തിക്കതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അതോ ബലാത്സഗം ചെയ്യപ്പെട്ട പെൺകുട്ടിയേപ്പോലെ നിസ്സഹായരായി നോക്കിനിൽക്കുവാനേ നമ്മൾക്കും കഴിയുകയുള്ളോ?റിസർവേഷൻ കംബാർട്മെൻറ്റിലുള്ളതു പോലെ സാധാരണ കംബാർട്മെന്റൂകളിലും പോലീസ് കാവൽ ഏർപ്പെടുത്തിയാൽ തീരാവുന്നതാണ് ഈ പ്രശ്നം.എന്തു ചെയ്യാൻ?
Subscribe to:
Post Comments (Atom)
No comments:
Post a Comment