Wednesday, January 5, 2011
തപോഭൂമി ഉത്തർകണ്ഡ്
ജസ്റ്റ് ബൂക്സിൽ കുറേ നാളായി അംഗത്വം ഉണ്ടെങ്കിലും കഴിഞ്ഞ ആഴ്ച യാദ്രിശ്ചികമായിട്ടാണ് അവിടെ മലയാളം പുസ്തകങ്ങൾ ഉണ്ടെന്നു അറിഞ്ഞത്.പണ്ടു മുതലേ സഞ്ചാര സാഹിത്യതിനോട് കുറച്ച് അസ്കിത കൂടുതലാണ്.എം.കെ.രാമചന്ദ്രന്റെ തപോഭൂമി ഉത്തർകണ്ഡ് എന്ന പുസ്തകത്തിനെ കുറിച്ചു നല്ല അഭിപ്രായം രഞ്ചിത്ത് പറഞ്ഞത് ഓർത്തപ്പോൾ അത് എടുത്തു. സജി മാർക്കോസിന്റെ ബ്ലോഗിൽ നിന്നാണ് ആദ്യമായി ഒരു ഹിമാലയൻ യാത്രാവിവരണം വായിക്കുന്നത്.അന്ന് അതിന്റെ 12 അധ്യായങ്ങളും ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തതാണ്.ഹിമാലയൻ യാത്ര പണ്ട് മുതലേ ഉള്ള ഒരു സ്വപ്നമാണ്.ജോർജ്ജ്കുട്ടി കനിയാത്തത് അത് നീണ്ടു പൊയ്ക്കൊണ്ടിരിക്കുന്നു. തപോഭൂമി ഉത്തർകണ്ഡ് ശ്രീ എം.കെ.രാമചന്ദ്രന്റെ രണ്ടാമത്തെ പുസ്തകമാണ്.വളരെ ലളിതമായ ആഖ്യാന ശൈലി ആണ് അദ്ദേഹത്തിന്റേത്.ഹിമാലയത്തിലെ ചതുർ ധാമങ്ങളായ യമുനോത്രി,ഗംഗോത്രി,കേദാർനഥ്,ബദരീനഥ് എന്നിവിടങ്ങളിലേക്കുള്ള യാത്രാവിവരണം ആണ് ഇതിൽ ഉള്ളത്.ഇദ്ദേഹത്തിന്റെ കൈലാസ്-മാനസരോവർ യാത്ര എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായതാണ്. ഹിമാലയതിന്റെ ഉയർന്ന മലമടക്കുകളിൽ താമസിക്കുന്ന സന്യാസിമാരുമായുള്ള അദ്ദേഹതിന്റെ കൂടികാഴ്ച വളരെ ഉദ്യോഗജനകമാണ്.
Subscribe to:
Post Comments (Atom)
അങ്ങനെ രാഗേഷ് ടി ആർ ബ്ലോഗിലേയ്ക്ക് കാലെടുത്തു വച്ചിരിക്കുന്നു. എഴുത്തിനെ ഗൗരവമായി തന്നെ കാണുമെന്നു പ്രതീക്ഷിക്കുന്നു.
ReplyDelete-ഒരു വിനീത വിധേയ വായനക്കാരൻ-
കാണണമെന്നാണ് ആഗ്രഹം..മറ്റി കാരണമാണ് കട ഇതുവരെ തുറക്കാതിരുന്നത്..:)
ReplyDeleteഹിമാലയ യാത്ര എന്റേയും ഒരു ആഗ്രഹമാണ്. പക്ഷെ നല്ല ഭയവുമുണ്ട്. അത്രയ്ക്ക് അപകടസാദ്ധ്യതയുള്ള ഒന്നാണത്. എന്നാലും ചെയ്യാതെ വിടില്ല. സജി മാർക്കോസ് എന്നെക്കൂട്ടാതെ പൊയ്ക്കളഞ്ഞതുകൊണ്ട് ഇനി മാറ്റാരെയെങ്കിലും കണ്ടെത്തണം കൂട്ടിന് :)
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.
കൈലാസ്-മാനസരോവർ യാത്ര എന്ന പുസ്തകം വായിച്ചിരുന്നു ......ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി
ReplyDelete